Britco & Bridco with 20's

must explain to you how all this mistaken ideas

27 Dec 2019

വ്യാപാരികൾക്കും പ്രവാസികൾക്കും ആശ്വാസവുമായി നാഷണൽ ടെക്നോളജി എംപവർമെന്റ് മിഷൻ

തിരിച്ച് വന്നവരും ഇനിവരാൻ ഉദ്ദേശിക്കുന്നവരുമായ പ്രവാസികളെയും ഇന്ത്യയിൽ വിജയം കൈവരിച്ച മലയാളി സംരംഭകരെയും, ജോലി ആവശ്യമുള്ളവരെയും ഏകോപിപ്പിച്ച് അവർക്കാവശ്യമായ ബോധവൽക്കരണവും പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനവും നൽകുക.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മലയാളി സംരംഭകർ കുറവായ Delhi പോലെയുള്ള ഉത്തരേന്ത്യൻ പട്ടണങ്ങളിൽ Business ആരംഭിക്കാനും ജോലി നേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക.

താമസിക്കാനുള്ള സൗകര്യങ്ങളും നിയമപരമായ പരിരക്ഷയും പിന്തുണയും നൽകാൻ ഗവൺമെന്റ് / ഗവൺമെന്റ് ഇതര സംഘടനകളെയും സ്വദേശത്തും വിദേശത്തുമുള്ള പ്രവാസി അസോസിയേഷനുകളെയും കേരളത്തിലെ എല്ലാ മത-രാഷ്ട്രീയ സംഘടനകളെയും തയ്യാറാക്കുക
എന്ന ലക്ഷ്യത്തിലാണ് National Technology Empoverment Mission -New Delhi പ്രവർത്തിക്കുന്നത്. 

എന്റമിന്റെ ന്യൂ ഡൽഹിയിലെ പ്രോഗ്രാം (എന്റം-18) 2018 നവമ്പർ 17, 18ന്  കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് നടക്കും


പങ്കെടുക്കാൻ താൽപര്യമുള്ളവർ നവമ്പർ 14 ന് Delhi യിൽ എത്തിയാൽ 15, 16 ദിവസങ്ങളിൽ അവിടെയുള്ള വിവിധ മാർക്കറ്റുകൾ സന്ദർശിക്കുവാൻ അവസരമുണ്ടാക്കും. 17, 18 ദിവസങ്ങളിൽ എന്റം-18 ന്റെ പ്രോഗ്രാമുകളും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. 

നവമ്പർ 19, 20 തിയ്യതികളിൽ Delhi, ആഗ്ര വിനോദ സന്ദർശനങ്ങൾ പോലെയുള്ള കാര്യങ്ങൾക്ക് ചിലവഴിക്കാവുന്നതാണ്.

പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ താമസ സൗകര്യം നൽകുന്നതാണ്. ഫാമിലി റൂം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചാൽ റൂം ബുക്ക് ചെയ്തു കൊടുക്കുന്നതാന്ന്. Delhi യിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നവർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Delhi യിലേക്കുള്ള യാത്ര ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ബന്ധപ്പെടുക. 
Mr. Najeeb +91 9544 565687

പ്രമുഖ കൺസൽട്ടന്റ് സ്ഥാപനങ്ങളായ AASC, ABS എന്നീ കമ്പനികൾ എന്റവുമായി സഹകരിച്ച് "Kerala Entrepreneurs Connect" എന്ന പേരിൽ 23-11-18 ന് റിയാദിലും 26-11-18ന് ജിദ്ദയിലും പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാൻ താൽപര്യമുള്ളവർക്കും, സ്വന്തമായി പദ്ധതി ഉള്ളവർക്കും, ഇത്തരം പദ്ധതികളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Mr. Afnas +966 5656 11453 എന്ന നമ്പറിലും, Delhi/Riyadh/Jeddha പ്രോഗ്രാമുകളിൽ ഏതെങ്കിലും Business പ്രൊജക്ട് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ +91 7558 900 800 എന്ന നമ്പറിലും ബന്ധപ്പെടുക.

Tags :- Business Mobile Technology

Next Batch...!!

© Britco & Bridco - 2024. All rights reserved.

Academic Partner TSSC