ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ, ഇന്ത്യയിലെ ആദ്യത്തെ വിപുലമായ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടും മൊബൈൽ ഫോൺ സാങ്കേതിക വിദ്യയിൽ ഏഷ്യയിലെ ഏറ്റവും വിശാലമായ സേവന കേന്ദ്ര ശൃംഖലകളുമുള്ള സ്ഥാപനവുമാണ്. ലോകപ്രശസ്ത ആയുർവേദ നഗരമായ കേരളത്തിലെ കോട്ടക്കലിൽ 1998- ബ്രിട്ട്കോ സ്ഥാപിതമായി. കേരള ഗവൺമെന്റ് സർട്ടിഫൈഡ് എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായി കേരള ഗവൺമെന്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് ബ്രിട്ട്കോ.
ബ്രിട്ട്കോ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ലോകമെമ്പാടുമുള്ള സ്വീകാര്യത ഞങ്ങളുടെ പരിശീലനത്തിന്റെ മൂല്യം തെളിയിക്കുന്നു. കൂടാതെ ലോകമെമ്പാടും Apple, Samsung, Sony, Blackberry, Nokia, Micromax, LAVA തുടങ്ങിയ ബഹുരാഷ്ട്ര മൊബൈൽ നിർമ്മാതാക്കളുടെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളും ബ്രിട്ട്കോയിലെ മികവിന്റെ ഉദാഹരണമാണ്. അതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.
ബ്രിട്ട്കോ & ബ്രിഡ്‌കോ ഒരു അന്താരാഷ്ട്ര വീക്ഷണത്തോടെയുള്ള ISO 9001 - 2008 സർട്ടിഫൈഡ് കമ്പനികൂടിയാണ്. ന്യൂഡൽഹിയിലെ കരോൾ ബാഗിലെ മാസ്റ്റർ ഫ്രാഞ്ചൈസി മുഖേന ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബ്രിട്ട്കോയ്ക്ക് ഇപ്പോൾ ആസ്സാമിലും ഹൈദരാബാദിലും വിപുലമായ സ്ഥാപനങ്ങളുണ്ട്. കമ്പനിയുടെ ജിസിസി പ്രവർത്തനങ്ങൾ ദുബായിലെ ദെയ്‌റയിലുള്ള വിദേശ ഫ്രാഞ്ചൈസിയാണ് കൈകാര്യം ചെയ്യുന്നത്. പ്രവർത്തനാടിസ്ഥാനം വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ 2016- ൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഈസ്റ്റ് ആഫ്രിക്കൻ സെന്ററുകളിലും തങ്ങളുടെ അംഗീകൃത സേവന പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. കൂടാതെ 2023-ൽ ഐവറി കോസ്റ്റിലും സ്ഥാപനം തുടങ്ങി വളർച്ചയുടെ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ.
ലോകമെമ്പാടുമുള്ള ആളുകളെ കമ്മ്യൂണിക്കേഷൻ ടെക്നോളജി മേഖലയിൽ ഉപഭോക്തൃ-കേന്ദ്രീകൃതവും ഗവേഷണ-അധിഷ്ഠിതവും നൂതന സംരംഭകരുമായി മാറാൻ സഹായിക്കുന്നു.
പരിചയസമ്പന്നരായ ഫാക്കൽറ്റിയുടെ സഹായത്തോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌മാർട്ട്ഫോണുകളും ടാബ്‌ലെറ്റുകളും നന്നാക്കാൻ ബ്രിട്ട്കോ ഹൈടെക് പരിശീലനം നൽകുന്നു. വിദഗ്ധരായ ടെക്‌നിഷ്യന്മാരുടെ കൈകളാൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് എല്ലാത്തരം മൊബൈൽ ഫോണുകൾക്കും വിശ്വസനീയവും യഥാർത്ഥവുമായ അറ്റകുറ്റപ്പണികളും ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ ഉറപ്പുനൽകുന്നു. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും യോഗ്യരായ മൊബൈൽ ഫോൺ ടെക്നീഷ്യൻമാരുടെ ആവശ്യത്തെ മനസ്സിലാക്കി ലോകമെമ്പാടും യോഗ്യരും പ്രതിബദ്ധതയുള്ളതുമായ സ്മാർട്ട്ഫോൺ സേവന എഞ്ചിനീയർമാരെ നൽകുകയും ചെയ്യുന്നു. കൂടാതെ, ഗുണനിലവാരമുള്ള സ്പെയർ പാർട്‌സും, റിപ്പയർ ചെയ്യാനുള്ള ഉപകരണങ്ങളും നൽകുന്നതിൽ ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ എന്നും മുൻപന്തിയിലാണ്.
ഡിജിറ്റല്‍ ക്ലാസ്റുമിലെ പരിഷ്കരിച്ച സിലബസും, സ്വന്തമായി വികസിപ്പിച്ച പ്രോഗ്രാമബിള്‍ ജിഎസ്‌എം കിറ്റും ഉപയോഗിച്ച് പരിചയസമ്പന്നരായ ഫാക്കല്‍റ്റിയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്യാനും, ഈ സ്മാര്‍ട്ട് ലോകത്ത് ഒരു സംരംഭകനാകാനും ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ നിങ്ങള്‍ക്ക് ഹൈടെക് പരിശിലനം നല്‍കുന്നു.
അടിസ്ഥാന ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയുൾപ്പെടെ എല്ലാത്തരം മൊബൈല്‍ ഫോണുകള്‍ക്കും ഗുണനിലവാരവും വിശ്വസനീയവുമായ റിപ്പയര്‍ ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ ഉറപ്പുനല്‍കുന്നു. കൂടാതെ ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും, സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുമെന്നും, പരിസ്ഥിതി സൗഹൃദ ഗ്ലോബിനെ പിന്തുണയ്കകുമെന്നും, ബ്രിട്ട്കോ ടെക്സീഷ്യന്‍മാര്‍ ഉറപ്പുനല്‍കുന്നു.
മൊബൈല്‍ ഫോണ്‍ വ്യവസായം വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ട് ഇരിക്കുന്നതിനാലും, അറ്റകററപ്പണികളുടെ വ്യാപ്തി കുടിക്കൊണ്ട് ഇരിക്കുന്നതിനാലും ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ യോഗ്യതയുള്ള, പ്രതിബദ്ധതയുള്ള, വിശ്വസനീയമായ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദഗ്ധരെ നല്‍കുന്നു.
സ്മാര്‍ട്ടായ, അനുദിനം വളരുന്ന സാങ്കേതിക വ്യവസായത്തില്‍ വിജയകരമായ ഒരു സംരംഭകനാകാന്‍, അല്ലെങ്കില്‍ ഈ വ്യവസായത്തില്‍ നിലവിലുള്ള ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ മികച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് വ്യവസായം, ഗുണനിലവാരമുള്ള ഉപകരണങ്ങളുടെയും, സ്‌പെയര്‍ പാര്‍ട്സുകളുടെയും അഭാവം അഭിമുഖീകരിക്കുന്നതിനാല്‍, മികച്ച വില്‍പനാനന്തര പിന്തുണയോടെ യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്‌സുകളും, ഉപകരണങ്ങളും ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ ഉറപ്പുനല്‍കുന്നു.
ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ R & D ഡിപ്പാര്‍ട്ട്‌മെന്റ് യോഗ്യരും പരിചയസമ്പന്നതുമായ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ (www.britcokerala.com), ഇന്ത്യയിലെ ആദ്യത്തെ വിപുലമായ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടും മൊബൈൽ ഫോൺ സാങ്കേതിക വിദ്യയിൽ ഏഷ്യയിലെ ഏറ്റവും വിശാലമായ സേവന കേന്ദ്ര ശൃംഖലകളുമുള്ള സ്ഥാപനവുമാണ്. ലോകപ്രശസ്ത ആയുർവേദ നഗരമായ കേരളത്തിലെ കോട്ടക്കലിൽ 1998- ബ്രിട്ട്കോ സ്ഥാപിതമായി. 1998-ൽ ഇന്ത്യയിലെ ആദ്യത്തെ GSM നെറ്റ്‌വർക്ക് ദാതാവായ M/S Escotel Ltd (ഇപ്പോൾ ഐഡിയ സെല്ലുലാർ ലിമിറ്റഡ്) എന്ന കമ്പനിയുമായി ചേർന്ന് ബ്രിട്ട്കോ ആൻഡ് ബ്രിഡ്‌കോ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. അവരുടെ ചാനൽ പങ്കാളികൾക്ക് മൊബൈൽ ഫോണുകൾ നന്നാക്കുന്നതിനും നിർമ്മിച്ച നെറ്റ്‌വർക്ക് ആന്റിന വിതരണം ചെയ്യുന്നതിനും സഹായം/പരിശീലനം ബ്രിട്ട്കോ നൽകി. തുടർന്നുള്ള വർഷങ്ങളിൽ, അവരുടെ ഡബ്ല്യുഎൽഎൽ നെറ്റ്‌വർക്ക് ഫോണുകൾക്കായി ഞങ്ങൾ വികസിപ്പിച്ച ചാർജറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഞങ്ങൾ ഇന്ത്യാ ഗവൺമെന്റ്, ടെലി-കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, (ബിഎസ്എൻഎൽ)) സാങ്കേതിക സഹായം നൽകി. ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികൾക്കായി ബ്രിട്ട്കോ പ്രോജക്റ്റ് വർക്കുകൾ നൽകുന്നു.
സ്‌മാർട്ട്‌ഫോൺ റിപ്പയറിംഗ് പരിശീലനത്തിനായി ഞങ്ങൾ വികസിപ്പിച്ചെടുത്ത GSM ട്രെയിനർ കിറ്റ് ഞങ്ങളുടെ R & D ഡിപ്പാർട്മെന്റിന് ഒരു നാഴികക്കല്ലാണ്. കേരള ഗവൺമെന്റ് സർട്ടിഫൈഡ് എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായി കേരള ഗവൺമെന്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് ബ്രിട്ട്കോ.
ബ്രിട്ട്കോ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ലോകമെമ്പാടുമുള്ള സ്വീകാര്യത ഞങ്ങളുടെ പരിശീലനത്തിന്റെ മൂല്യം തെളിയിക്കുന്നു. Apple, Samsung, Sony, Blackberry, Nokia, Micromax, LAVA തുടങ്ങിയ ബഹുരാഷ്ട്ര മൊബൈൽ ഫോൺ / സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കൊപ്പം ലോകമെമ്പാടും പ്രവർത്തിക്കുന്ന ഞങ്ങളുടെ 5000+ പൂർവ്വ വിദ്യാർത്ഥികളിൽ ഞങ്ങൾ അഭിമാനിക്കുന്നു.
വർഷങ്ങളായുള്ള സേവന പരിചയത്തിൽ, പരിശീലനത്തിലും, മൊബൈൽ ഫോൺ റിപ്പയർ ടൂളുകളുടെ നിർമ്മാണത്തിലും കമ്പനി വളർന്നു. ന്യൂഡെൽഹിയിലെ യുണിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് വഴി ടൂൾസ് ആൻഡ് സ്‌പെയർ നിർമ്മാണം, ഹോൾസെയിൽ എന്നിവയിൽ സേവനമനുഷ്ഠിക്കുന്ന ഞങ്ങളുടെ സ്വന്തം സഹോദര ബ്രാൻഡുകളാണ് ബി ട്രെൻഡും എം ടൂൾസും. ലൈവ് ടിവി, ന്യൂസ്‌പേപ്പറുകൾ, സ്‌പോർട്‌സ്, ലൈവ് എഫ്‌എം, ഷോകൾ, മതം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച SOFTIBAY എന്ന് പേരുള്ള ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ ലിങ്ക് വഴി നിങ്ങൾക്ക് ലഭ്യമാണ്.
സിസിടിവി, ഹോം ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സെക്യൂരിറ്റി, സോളാർ പവർ ഉപകരണങ്ങൾ എന്നിവയുടെ അസംബ്ലിങ്ങും ഇൻസ്റ്റാളേഷനും കൈകാര്യം ചെയ്യുന്ന "Tech Shoppe" എന്നറിയപ്പെടുന്ന ഒരു യൂണിറ്റും ബ്രിട്ട്കോയുടെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ ഐടിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ പ്രോജക്ട് കൺസൾട്ടന്റായും കമ്പനി പ്രവർത്തിക്കുന്നു.
മൊബൈൽ ഫോൺ/സ്‌മാർട്ട്‌ഫോൺ സേവന കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സർവീസ് സെന്റർ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും (www.brkkl.serveeazy.com) ലഭ്യമാണ്.
ബ്രിട്ട്കോയുമായുള്ള പങ്കാളിത്തം ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബിസിനസ് പാക്കേജ് ഉറപ്പാക്കുന്നു. ഈ സഹകരണം സംരംഭകർക്ക് അവരുടെ സാങ്കേതികവും തൊഴിൽപരവുമായ കഴിവുകൾ വികസിപ്പിക്കുമ്പോൾ ഗണ്യമായ തുക, സമയം, പരിശ്രമം എന്നിവ ലാഭിക്കാൻ സഹായിക്കുന്നു.
© Britco & Bridco - 2024. All rights reserved.